തൊടുപുഴ : നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദേശാനുസരണം നാഷണല്‍ ലോക് അദാലത്ത് ആറിനു നടത്തുന്നു. 6600 കേസുകളാണ് അദാലത്തില്‍ പരിഗണിക്കുത്. ഇടുക്കി ജില്ലാലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയുംതൊടുപുഴ ബാര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മുട്ടം കോടതി സമുച്ചയത്തിലാണ് ലോക് അദാലത്ത് നടത്തുന്നത്.
മുട്ടം, കട്ടപ്പന, പീരുമേട്, ദേവികുളം കോടതികളിലായി നടത്തു അദാലത്തിലാണ് 6600 കേസുകള്‍ പരിഗണിക്കുത്. മുട്ടം കോടതിയില്‍ 2500 കേസുകള്‍ പരിഗണിക്കുമ്പോള്‍ നെടുങ്കണ്ടം ഉള്‍പ്പെ’ കട്ടപ്പനയില്‍ 1600 കേസുകളും പീരുമേട് 1100 കേസുകളും ദേവികുളം കോടതിയില്‍ 1400 കേസുകളും പരിഗണിക്കും. മൂന്നാര്‍ ട്രൈബ്യൂണല്‍ കേസുകളും ദേവികുളം കോടതിയില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കുന്നു.
മോട്ടോര്‍ വാഹന നിയമം, കേരള പോലീസ് ആക്ട് എന്നിവ പ്രകാരമുള്ള പെറ്റിക്കേസുകള്‍, കൊമ്പൗണ്ടമ്പിള് ക്രിമിനല്‍ കേസുകളും സിവില്‍ കേസുകള്‍, ചെക്ക് കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കേരള ഗ്രാമീ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, മുതലായ ബാങ്കുകളുടെ പ്രീ ലിറ്റിഗേഷന്‍ കേസുകള്‍, ബിഎസ്എന്‍എല്‍ കേസുകള്‍, ഇലക്ട്രിസിറ്റി ഒ.പികള്‍, തൊഴില്‍ വകുപ്പിലെ കേസുകള്‍ എിവ ഈ നാഷണല്‍ ലോക് അദാലത്തില്‍ പരിഗണിക്കുതാണ്. ഇടുക്കി കസ്യൂമര്‍ കോടതിയില്‍ നിന്നും റഫര്‍ ചെയ്തിട്ടുള്ള കേസുകളും ഇടുക്കി മുന്‍സിഫ്, മജിസ്ട്രേറ്റ് കോടതികളില്‍ നിന്നും റഫര്ചെയ്തിട്ടുള്ള കേസുകളും ഇടുക്കി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിഹാളില്‍ പ്രത്യേകം സജ്ജീകരിച്ച അദാലത്ത് ബൂത്തില്‍ പരിഗണിക്കും.അദാലത്തില്‍ തീര്‍പ്പാക്കുന്ന പെറ്റി കേസുകളിലെ പിഴ സംഖ്യ അന്നേ ദിവസം തന്നെ അദാലത്തു ഹാളില്‍ സ്വീകരിക്കും.
ഇരുകക്ഷികളും പരസ്പരം സംസാരിച്ചു രമ്യതയില്‍ ഒത്തു തീര്‍പ്പാക്കുന്ന കേസുകളില്‍മേല്‍ അപ്പീല്‍ ഇല്ലാത്തതും കോടതികളിലെ കേസ് സംബന്ധമായ കാലതാമസം ഒഴിവാക്കുതിനും സാമ്പത്തിക ലാഭത്തിനും അദാലത്തിലൂടെയുള്ള ഒത്തുതീര്‍പ്പ് സഹായകരമാകുതാണ്. ഇടുക്കിജില്ലയിലെ മുഴുവന്‍ ന്യായാധിപന്മാരും മുതിര്‍ന്ന അഭിഭാഷകരും നാഷണല്‍ അദാലത്തിനുനേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: