ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാഭാരതിയും അയ്യപ്പസേവസമാജവും സംയുക്തമായി കാല്‍നടയായി പോകുന്ന ശബരിമല യാത്രികര്‍ക്കായി ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനം കൂടല്‍മാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റി ചെയര്മാന് പനമ്പിള്ളി രാഘവമേനോന്‍ ഉദ്ഘാടനം ചെയ്തു.
സേവഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന കാര്യകാരി സദസ്യനും സംസ്ഥാന ഗോസേവ പ്രമുഖുമായ കെ.കൃഷ്ണന് കുട്ടി സേവസന്ദേശം നല്കി. അന്നദാനത്തിലേക്കുള്ള അരിയും പച്ചക്കറിയും ഐ.കെ.ശിവാനന്ദനില്‍ നിന്നും ദേവസ്വം പ്രസിഡണ്ട് ഏറ്റുവാങ്ങി.
കൂടല്‍മാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ജെ.മനോജ്, വിനോദ് തറയില്‍, സേവാഭാരതി ഭാരവാഹികളായ വി.മോഹന്‍ദാസ്, ഭാസ്കരന്, വിശ്വഹിന്ദു പരിഷത്ത് ജില്ല പ്രസിഡണ്ട് എ.പി.ഗംഗാധരന്, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡണ്ട് കെ.ഉണ്ണികൃഷ്ണന്, എന്നിവര്‍ സന്നിഹിതരായി. സേവഭാരതി സെക്രട്ടറി പി.ഹരിദാസ് സ്വാഗതവും ശിവദാസ് പള്ളിപ്പാട്ട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: