വാടാനപ്പിള്ളി: മൂന്നരവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് ബീച്ച് ചിത്ര ജംഗ്ഷന് സമീപം ചാഴ വീട്ടില്‍ സുമേഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ ഇളയ മകളാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. കുട്ടിയെ മൂന്ന് മണിക്കൂറോളം സുമേഷ് മര്‍ദ്ദിച്ചു. കുട്ടിയുടെ അമ്മ രാഗിയുടെ പരാതിയെത്തുടര്‍ന്നാണ് വലപ്പാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ വടികൊണ്ട് പുറത്തും കാലിലും പൊതിരെ തല്ലിയ ഇയാള്‍ തടയാന്‍ ശ്രമിച്ച ഭാര്യ രാഗിയേയും മര്‍ദ്ദിച്ചു. നിലവിളി കേട്ടെത്തിയ അയല്‍വാസിയാണ് മര്‍ദ്ദനത്തില്‍ നിന്നും രക്ഷിച്ചത്. തുടര്‍ന്ന് കുട്ടിയ സാമൂഹ്യരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പുറത്തും കാലിലും ചുവന്ന് തടിച്ച് നീരുവന്ന നിലയിലാണ്.
കുട്ടിക്ക് ഒരു വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ സുമേഷ് ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് രാഗി പറഞ്ഞു. കുട്ടിയുടെ തലയില്‍ ഭാരമുള്ള കുപ്പിയും മറ്റു വസ്തുക്കളും കയറ്റിവെച്ച് ഒറ്റക്കാലില്‍ നിര്‍ത്തിയും ഇയാള്‍ ഉപദ്രവിക്കുമായിരുന്നു. കുപ്പി താഴെ വീണാല്‍ മര്‍ദ്ദനം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: