പാലക്കാട്: പല്ലശ്ശന ഗ്രാമപഞ്ചായത്തില്‍ സി.എഫ്.എല്‍ യൂണിറ്റ് സ്ഥാപിച്ചതില്‍ വ്യാപക അഴിമതി നടന്നതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 2013-14 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ 9,25,000 രൂപ വകയിരുത്തിയ പദ്ധതിയില്‍ ഉള്‍പ്പെട്ട 618 സി.എഫ്.എല്‍ യൂണിറ്റുകളും ഗുണമേന്മയില്ലാത്തതാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഒമ്പതാം വാര്‍ഡ് മെമ്പര്‍ ശ്രീധരന്റെ പരാതിപ്രകാരമാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
2015 മാര്‍ച്ച് മാസം വരെ വാറണ്ടിയുണ്ടായിട്ടും തകരാറിലായവ മാറ്റി സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി. മാറ്റി സ്ഥാപിക്കുന്നതിനുള്ള ലേല നടപടികള്‍ സുതാര്യമല്ലെന്നും വിജിലന്‍സ് സംഘത്തിന് ബോധ്യപ്പെട്ടു.
കരാറുകാരനായ മുഹമ്മദ്ഷാഫിക്കെതിരെ നടപടി വേണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എക്സി. എന്‍ജിനീയറും കെ.എസ്.ഇ.ബി എക്സി.എന്‍ജിനീയറും സംയുക്ത പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എസ്. സുനില്‍കുമാര്‍, എസ്.ഐ എ. അരവിന്ദാക്ഷന്, എസ്.സി.പി.ഒ സി. ജയപ്രകാശ്, സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: