ചങ്ങനാശ്ശേരി : പുതൂര്‍പ്പള്ളി കോംപ്ലക്സില്‍ നിന്നും കഴിഞ്ഞ22ന് മുഹമ്മദ് യൂസഫ് എന്നയാളുടെ മോട്ടോര്‍സൈക്കിള്‍ മോഷണം പോയതിനെ തുടര്‍ന്ന് ചാച്ചാ സാബു എന്നറിയപ്പെടുന്ന സാബു കുര്യന്(32) ഷാഡോ പോലീസിന്റെ പിടിയിലായി. മണര്‍കാട് വടവാതൂര്‍ കടവ് ഭാഗത്ത് പ്ലാമൂട്ടില്‍ വീട്ടില്‍ സാബു കുര്യനെ ചങ്ങനാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ. നിഷാദ്മോനും സംഘവും അറസ്റ്റുചെയ്തു. മോഷണം നടത്തിയ ശേഷം സാബു കോട്ടയം ശാസ്ത്രി റോഡില്‍ എത്തി വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പര്‍ ഒട്ടിച്ച് ഉപയോഗിക്കുകയായിരുന്നു. സാബു ഗാന്ധിനഗര്‍ പോലീസ് പരിധിയിലുള്ള പനമ്പാലത്തുവച്ച് കളക്ഷന്‍ ഏജന്റിനെ ആക്രമിച്ചു. പണം തട്ടിയെടുത്ത കേസിലും, കോട്ടയം നഗരത്തില്‍ വച്ച് പോലീസുകാരെ ആക്രമിച്ച കേസിലും, മണര്‍കാട് സ്റ്റേഷനില്‍ അടിപിടി കേസിലേയും പ്രതിയാണ്. പ്രതിയെ വടവാതൂരില്‍ നിന്നുമാണ് ഷാഡോ പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ. ശ്രീകുമാറിന്റെ മേല്‍നോട്ടത്തില്‍ സിഐ വി.എ. നിഷാദ്മോന്, എസ്ഐ ജര്‍ലിന്‍ വി. സ്കറിയ, ഷാഡോ പോലീസിലെ കെ.കെ. റെജി, പ്രദീപ്ലാല്‍, സിബിച്ചന് ജോസഫ്, എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: