ചേര്‍ത്തല: ആശുപത്രിയില്‍ രോഗിയുടെ ബാഗില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച ജീവനക്കാരി പിടിയില്‍. പള്ളിപ്പുറം തിരുനല്ലൂര്‍ കൊല്ലംപറമ്പില്‍ രമ (38)യാണ് പിടിയിലായത്. പാണാവള്ളി വിഷ്ണുഭവനില്‍ ദിനേശിന്റെ ഭാര്യ ഓമനയുടെ ബാഗില്‍ നിന്നും 20,000 രൂപയും അഞ്ചുഗ്രാമോളം സ്വര്‍ണാഭരണങ്ങളുമാണ് മോഷണം പോയത്. ചേര്‍ത്തല താലൂക്ക് ആശുപത്രയില്‍ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് ഓമനയെ പേ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. മുറി വൃത്തിയാക്കാന്‍ വന്ന രമ പോയതിനുശേഷമാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.സംശയം തോന്നിയ ദിനേശന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പണവും സ്വര്‍ണവും ആശുപത്രിക്കു പുറകിലുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: