അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ വണ്ടാനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ബിജെപിയെ പരാജയപ്പെടുത്താന്‍ മതതീവ്രവാദികളും കോണ്‍ഗ്രസും ഇടതുമുന്നണിക്ക് വോട്ട് മറിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,905 വോട്ടു നേടി വിജയിച്ച കോണ്‍ഗ്രസിന് ഇത്തവണ ആകെ ലഭിച്ചത് 514 വോട്ടുകള്‍ മാത്രം. 523 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ സ്ഥാനാര്‍ത്ഥി ഷംസുദീന്‍ ഇവിടെ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 4.283 വോട്ടില്‍ 2,146 വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചപ്പോള്‍ 1,623 വോട്ടു നേടി ബിജെപിയുടെ വി. ശ്രീജിത് രണ്ടാംസ്ഥാനത്ത് എത്തി.
കഴിഞ്ഞതവണ 802 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ഇവിടെ ലഭിച്ചത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ എട്ട്, അഞ്ച് വാര്‍ഡുകളില്‍ ഒന്നാംസ്ഥാനത്ത് എത്താനും ബിജെപിക്ക് സാധിച്ചു. പ്രചരണത്തിന്റെ തുടക്കം മുതല്‍ മുന്നിലായിരുന്ന ബിജെപിയുടെ ശക്തമായ പ്രചരണം വര്‍ഗീയ ശക്തികളെയും മതതീവ്രവാദികളെയും വിറളിപിടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മതതീവ്രവാദികളും കോണ്‍ഗ്രസുമായി എല്‍ഡിഎഫ് രഹസ്യ ധാരണയുണ്ടാക്കുകയായിരുന്നു.
സിപിഎമ്മിന്റെ ചില പ്രമുഖ നേതാക്കള്‍ക്ക് മതതീവ്രവാദികളുമായുള്ള ബന്ധം ഇവിടെ അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്ത്താതിരിക്കുവാനും കാരണമായി. ഇതോടൊപ്പം കോണ്‍ഗ്രസ് നേതാക്കളുമായും ധാരണയില്‍ എത്തുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേദിവസം ചില കോണ്‍ഗ്രസ് നേതാക്കളും തീവ്രവാദ സംഘടനകളും ന്യൂനപക്ഷ വിഭാഗങ്ങളുടെ വീട്ടില്‍ കയറി വോട്ട് ഇടതുപക്ഷത്തിന് ചെയ്യണമെന്ന നിര്‍ദേശം നല്‍കുകയായിരുന്നു. വാര്‍ഡില്‍ പകുതിയിലധികം ന്യൂനപക്ഷ വോട്ടുകളാണ്. വരും ദിവസങ്ങളില്‍ വോട്ട് മറിച്ചതിനെ ചൊല്ലി കോണ്‍ഗ്രസിലും മതതീവ്രവാദികളുമായുള്ള രഹസ്യ ധാരണയെ ചൊല്ലി എല്‍ഡിഎഫിലും വന്‍ പൊട്ടിത്തെറിക്കാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: