ശബരിമല: ഈ മണ്ഡലകാലവും പതിവുതെറ്റാതെ പമ്പമേളം കൊട്ടിയും, അയ്യപ്പകീര്‍ത്തനങ്ങള്‍പാടിയും ജ്യോതിമൂര്‍ത്തി തിരുസന്നിധിയില്‍ എത്തി. ഇത് ഏഴാം വര്‍ഷമാണ് അയ്യപ്പദര്‍ശനത്തിനായി കടലൂര്‍ മാവട്ടം സ്വദേശിയായ ജ്യോതി മൂര്‍ത്തി എത്തിയത്.
ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പമ്പയില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് തന്റെ കയ്യില്‍ കരുതിയിരുന്ന പമ്പമേളം കൊട്ടിയും, അയ്യപ്പകീര്‍ത്തനങ്ങല്‍ പാടിയും മലചവിട്ടുകയായിരുന്നു.
ഉച്ചയോടെ പതിനെട്ടാംപടിക്ക് താഴെയെത്തിയ ജ്യോതിമൂര്‍ത്തിയെ പോലീസ് അയ്യപ്പന്മാര്‍ തിരക്കിലകപ്പെടാതെ പടിചവിട്ടുവാനും, അയ്യപ്പദര്‍ശനത്തിനുളള അവസരവും ഒരുക്കിക്കൊടുത്തു. സുഖദര്‍ശനത്തിന്റെ സന്തോഷത്തില്‍ കൊടിമരച്ചുവട്ടിലെത്തി അല്‍പനേരം പമ്പമേളംകൊട്ടി ഭഗവാനെ സ്തുതിച്ച് പാടിയത് തീര്‍ത്ഥാടകരേയും അനുഭൂതിയിലാഴ്‌ത്തി.
അയ്യപ്പദര്‍ശനം ഏഴാം വര്‍ഷവും പൂര്‍ത്തിയാക്കിയ നിര്‍വൃതിയിലാണ് ജ്യോതി മൂര്‍ത്തി മലയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: