മുംബൈ: എന്‍.സിപി നേതാവും രാജ്യസഭാംഗവുമായ ശരദ് പവാറിന് വീണ് പരിക്കേറ്റു. അദ്ദേഹത്തിന്റെ ജന്പത് ബംഗ്ലാവില്‍ ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോള്‍ തെന്നി വീണാണ് പരിക്കേറ്റത്.
പവാറിനെ മുംബൈയിലെ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ അദ്ദേഹത്തിന്റെ കാലിനും മുതുകിനും പരിക്കേറ്റതായി വൃത്തങ്ങള്‍ അറിയിച്ചു.
എഴുപത്തിമൂന്നുകാരനായ പവാറിനൊപ്പം ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയുമുണ്ട്.
കോണ്‍ഗ്രസ് വിട്ട ശരദ് പവാര്‍ 1999ലാണ് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിച്ചത്. മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന അദ്ദേഹം മൂന്ന് തവണ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദവും അലങ്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: