മണ്ണാര്‍ക്കാട്: രണ്ടു കുട്ടികളുടെ മാതാവും ഭര്‍തൃമതിയുമായ വീട്ടമ്മയെയും അയല്‍വാസിയും ബന്ധുവുമായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. അരണപറമ്പിനടുത്ത് നെല്ലിപ്പറമ്പ് കര്‍ക്കിടാംകുന്ന് ചാത്തന്റെ ഭാര്യ സുശീല (30), അയല്‍വാസിയും ബന്ധുവുമായ കര്‍ക്കിടാംകുന്ന് അപ്പുണ്ണിയുടെ മകന് ദിനേഷിനെ (20)യുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദിനേഷിന്റെ മുത്തശിയുടെ തച്ചനാട്ടുകര പാലോട്ടിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിനേഷ് ഉടുത്തിരുന്ന മുണ്ട് രണ്ടായി മുറിച്ച് അതിലാണ് ഇരുവരും തൂങ്ങിയത്. നാട്ടുകല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: