ചിറ്റൂര്‍: 55 ാമത് പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിന് വേദി ഉണര്‍ന്നു. ചിറ്റൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ നിര്‍വഹിച്ചു. പ്രധാന വേദിയായ കളിത്തട്ടില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എ. ഷീബ അധ്യക്ഷത വഹിച്ചു. സിനിമാതാരം പാര്‍വതി നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ എം.എല്‍.എ കെ. കൃഷ്ണകുട്ടി, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.എ. ചന്ദ്രന്, ഡി.ഡി.ഇ: എ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിവസം 110 ഇനങ്ങളുടെ മത്സരഫലം പുറത്തുവന്നപ്പോള്‍ പോയിന്റ് നില. യു.പി ജനറല്‍: പട്ടാമ്പി-54, തൃത്താല, മണ്ണാര്‍ക്കാട്-48, ഒറ്റപ്പാലം-47. ഹൈസ്കൂള്‍ ജനറല്‍: ഒറ്റപ്പാലം-112, പാലക്കാട്-111, പട്ടാമ്പി-105. ഹയര്‍സെക്കണ്ടറി ജനറല്‍: ചെര്‍പ്പുളശ്ശേരി-143, തൃത്താല-141, ഒറ്റപ്പാലം-145. യു.പി വിഭാഗം സംസ്കൃതം: പട്ടാമ്പി-48, തൃത്താല-46, പാലക്കാട്-44. ഹൈസ്കൂള്‍ സംസ്കൃതം: ഒറ്റപ്പാലം, തൃത്താല, പാലക്കാട്, ചെര്‍പ്പുളശ്ശേരി-50, ആലത്തൂര്‍, പട്ടാമ്പി, കുഴല്‍മന്ദം-48. യു.പി വിഭാഗം അറബി: മണ്ണാര്‍ക്കാട്, കുഴല്‍മന്ദം, ചെര്‍പ്പുളശ്ശേരി-20, ഒറ്റപ്പാലം, തൃത്താല, പാലക്കാട്-18. ഹൈസ്കൂള്‍ അറബി: മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി-48, ഷൊര്‍ണൂര്‍, ഒറ്റപ്പാലം-44.
അതിനിടെ വിലക്കുകള്‍ മറികടന്ന് നേട്ടം കൊയ്യാന്‍ ബി.എസ്.എസ് ഗുരുകുലം. സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ മികച്ച സ്കൂളിനുള്ള ഹാട്രിക് കിരീടം കരസ്ഥമാക്കിയ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം സംസ്ഥാന തലത്തിലെ ആധിപത്യം ആവര്‍ത്തിക്കുന്നതിനായി കലോത്സവത്തിന് 220 മത്സരാര്‍ഥികളുമായാണ് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: