ശബരിമല : കലിയുഗ വരദനായ ശബരീശന്റെ പ്രീതിക്കായി ഭക്തര്‍ നേരുന്ന വെടി വഴിപാടിന് തിരക്കേറുന്നു. സന്നിധാനത്ത് നടപ്പന്തലിന് സമീപവും ശരംകുത്തിക്ക് സമീപവുമാണ് വെടിവഴിപാട് കൗണ്ടര്‍ ഉള്ളത്.
ആഗ്രഹ പ്രാപ്തിക്കും രോഗശാന്തിക്കുമായാണ് പ്രധാനമായും പേരും നാളും പറഞ്ഞ് ഭക്തര്‍ വെടി വഴിപാട് നേരുന്നത്. വെടി വഴിപാടിന് ഒരു ഭക്തനില്‍ നിന്ന് പത്ത് രൂപയാണ് സംഭാവനയായി വാങ്ങുന്നത്.വഴിപാടിന്റെ ഭാഗമായി ഒരേസമയം ഇരുപത് വെടികള്‍ വരെ ഭക്തര്‍ നേരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: