കായംകുളം: ബലാത്സംഗ കേസിലെ പ്രതിക്ക് 22 വര്‍ഷം കഠിനതടവും പിഴയും. പത്തിയൂര്‍ കിഴക്ക് വില്ലേജിന്റെ കിഴക്കതില്‍ മുഹമ്മദ് അന്‍സാറി (30)നെയാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് മേരി ജോസഫ് 22 വര്‍ഷത്തെ കഠിനതടവും പിഴയും വിധിച്ചത്. 2013 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ അയല്‍വാസിയായ പതിനാറുകാരിയെ പ്രേമം നടിച്ച് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബന്ധുക്കളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണമോതിരം അപഹരിച്ചു എന്നാണ് കേസ്. കായംകുളം സിഐ: ടി.രാജപ്പന് റാവുത്തര്‍ 18 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 28 സാക്ഷികളേയും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സനല്‍കുമാര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: