ചേര്‍ത്തല: നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന്റെ പണി ഉടന്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ. ആന്റണിയുടെ വസതിയിലേക്ക് 8ന് പ്രതിഷേധ മാര്‍ച്ച് നടത്തുവാന്‍ ബിജെപി നെടുമ്പ്രക്കാട് സംയുക്ത ബൂത്ത് യോഗം തീരുമാനിച്ചു. എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പാലം സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. എ.കെ. ആന്റണി തറക്കല്ലിട്ട പാലം പണി അട്ടിമറിച്ചത് 10 കൊല്ലം കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാരാണെന്ന് യോഗം കുറ്റപ്പെടുത്തി. ബിജെപി ചേര്‍ത്തല നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ് യോഗം ഉദ്ഘാടനം ചെയ്തു. എസ്. സുമേഷ്കുമാര് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ബാബു, ടൗണ്‍ പ്രസിഡന്റ് രാജു, മന്മഥന്, എന്‍. ചന്ദ്രന് നെടുമ്പ്രക്കാട്, ടി. മഹീധരന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: