ശബരിമല: ശബരിമലയില്‍ ഭക്തജന തിരക്ക് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് എല്ലാവിധ സൗകര്യവും ഏര്‍പ്പാടാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പത്തനംതിട്ട ജില്ലാ കലക്റ്റര്‍ എസ.് ഹരികിഷോര്‍ പറഞ്ഞു. വിവിധ വകുപ്പുേദ്യാഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോട്ടലുകളില്‍ വാണിജ്യാവശ്യത്തിനായി ശേഖരിക്കുന്ന ഗ്യാസ്, വെടിവഴിപാടു നടത്തുന്ന പ്രദേശം എന്നിവിടങ്ങളിലെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും. ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികളില്‍ പൊതുമരാമത്ത് അറ്റകുറ്റപണികള്‍ നടത്തും. ദിവസേന ആയിരത്തിലേറെ പേര് അലോപ്പതി ചികിത്സക്കും അഞ്ഞൂറോളം പേര് ആയുര്‍വേദ, ഹോമിയോ ചികിത്സക്കുമായി എത്തുന്നുണ്ട്.
എക്സൈസ് ഉദേ്യാഗസ്ഥരുടെ റെയിഡ് ശക്തിപ്പെടുത്തണമെന്ന് കലക്റ്റര്‍ നിര്‍ദേശം നല്കി. ശുചിത്വ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. പാത്രക്കടകളില് വിവിധ ഭാഷകളിലായി വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിരിക്കണം. ബോര്‍ഡില്‍ പരാതിക്കാര്‍ക്ക് വിളിക്കാനായി പോലീസ്, മജിസ്ട്രേട്ട് തുടങ്ങിയവരുടെ ഫോണ്‍നമ്പര്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും കലക്റ്റര്‍ നിര്‍ദേശിച്ചു.
പതിവായി പരാതിക്കിടയാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഹോട്ടലുകളില്‍ ജീവനക്കാരുടെ വ്യക്തി ശുചിത്വം ഉറപ്പ് വരുത്തും. ഭസ്മക്കുളം ആഴ്ച്ചയിലൊരിക്കല്‍ പരിശോധിക്കണമെന്ന് പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കലക്റ്റര്‍ നിര്‍ദേശം നല്കി.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉറപ്പ് വരുത്തണമെന്നും നിലവില്‍ കാര്‍ഡ് ലഭിച്ചവരുടെ പേരും വിലാസവും പോലീസിനു കൈമാറണമെന്നും കലക്റ്റര്‍ നിര്‍ദേശം നല്കി.യോഗത്തില്‍ പത്തനംതിട്ട അസിസ്റ്റന്റ്് കലക്റ്റര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്, ഇടുക്കി അസിസ്റ്റന്റ്് കലക്റ്റര്‍ ജാഫര്‍ മാലിക്, സ്പെഷ്യല്‍ ഓഫീസര്‍ കെ. വിജയന്, എ എസ്ഒടി നാരായണന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: