ചാലക്കുടി: കൊടകര സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോലത്സവത്തിന് തിരശ്ശീല വീണു. 426 പോയിന്റ് നേടിശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
414 പോയിന്റോടെ ആതിഥേയരായ കൊടകര സരസ്വതി വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും 400 പോയിന്റോടെ ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ മൂന്നാം സ്ഥാനവും നേടി. ഹൈസ്ക്കൂള് വിഭാഗത്തില്‍ 196 പോയിന്റോടെ ചാലക്കുടി വ്യാസവിദ്യാനികേതന്‍ ഒന്നാം സ്ഥാനവും, 176 പോയിന്റോടെ ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും 171 പോയിന്റോടെ കൊടകര സരസ്വതി വിദ്യാനികേതന്‍ മൂന്നാം സ്ഥാനവും നേടി.
യു.പി.വിഭാഗത്തില്‍ 131 പോയിന്റോടെ ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഒന്നാം സ്ഥാനവും 117 പോയിന്റോടെ വ്യാസ വിദ്യാനികേതന്‍ ചാലക്കുടി രണ്ടാം സ്ഥാനവും 115 പോയിന്റോടെ ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ മൂന്നാം സ്ഥാനവും നേടി. എല്‍.പി.വിഭാഗത്തില്‍ 134 പോയിന്റോടെ ശ്രീരാമൃക്ഷണ വിദ്യാനികേതന്‍ നന്തിക്കര ഒന്നാം സ്ഥാനവും 128 പോയിന്റോടെ കൊടകര സരസ്വതി വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും 114 പോയിന്റോടെ ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ 40 വിദ്യാലയങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. 116 ഇനങ്ങളിലാണ് മത്സരം നടന്നത്. സമാപന സമ്മേളനം ഭാരതീയ വിദ്യാനികേതന്‍ സിബിഎസ്ഇ വിദ്യാലയ പ്രമുഖ് എം. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
വിവേകാന്ദ ട്രസ്റ്റ് ഉപാദ്ധ്യഷന്‍ ടി.എ.കൃഷ്ണന് കുട്ടി അദ്ധ്യഷത വഹിച്ച യോഗത്തില്‍ വിവേകാന്ദ ട്രസ്റ്റ് ചെയര്മാന് എന്‍.പി.മുരളി,വിദ്യാനികേതന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കൃഷ്ണന് കുട്ടി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ കലോത്സവ പ്രമൂഖ് ഐ.ആര്. രവീന്ദ്രന്, സുമാഷാജി, കെ.ജി.ബാബൂ, തിലകന് അയ്യന്‍ച്ചിറ, ഷീജബാബൂ, മിനിസൂഭാഷ്, എം.ആര്.ബിജോയ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: