മാള: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് പൈതൃക ഭൂമിയില്‍ തിരി തെളിഞ്ഞു. ഇന്നലെ വൈകീട്ട് ചലച്ചിത്രനടന്‍ ആര്.വിനീത് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് ടി.എന്‍.പ്രതാപന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
കലോത്സവത്തിന്റെ മുന്നോടിയായി 12 ഉപജില്ലകളിലെ കലാപ്രതിഭകളും അധ്യാപകരും കലാസാംസ്കാരിക പ്രവര്‍ത്തകരും അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്ര നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചുണര്‍ത്തുന്നതായി. സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കുളില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍ നിശ്ചലദൃശ്യങ്ങള്‍ എന്നിവ അരങ്ങേറി. മൂവായിരത്തോളം കലാ പ്രതിഭകള്‍ 130 ഇനങ്ങളിലാണ് തങ്ങളുടെ കലാവൈഭവം പ്രകടമാക്കുന്നതിന് എത്തിയിരിക്കുന്നത്.
സംസ്ഥാന സ്കൂള്‍ കലോത്സവ മാതൃകയില്‍ 15000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലാണ് ഒരുക്കിയിട്ടുള്ളത്. ഓവറോള്‍ കിരീടം നേടുന്ന ഉപജില്ലയ്ക്ക് 117.5 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: