തൊടുപുഴ : യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ.റ്റി. ജയകൃഷ്ണന് മാസ്റ്ററുടെ പതിനഞ്ചാം ബലിദാന വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി. ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ റാലിയും ജനശക്തി സംഗമവും സംഘടിപ്പിച്ചു.
കാഞ്ഞിരമറ്റം അമ്പലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു. തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സംഘടിപ്പിച്ച ജനശക്തിസംഗമം ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി.അഖിലേന്ത്യ തലത്തില്‍ നടത്തിവരുന്ന ഓണ്‍ലൈന്‍ അംഗത്വ വിതരണത്തിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും മൊബൈല്‍ ഫോണിലൂടെ അംഗത്വം എടുത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കമായത്. ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജന്, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് അജി, ജില്ലാ സെക്രട്ടറി പി.ആര്. വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രകടനത്തിന് ബി.ജെ.പി ദേശീയ സമിതി അംഗം പി.പി. സാനു, സംസ്ഥാന സമിതി അംഗങ്ങളായ സന്തോഷ് അറയ്ക്കല്‍, എം.ഐ. രവീന്ദ്രന്, ജില്ലാ ഭാരവാഹികളായ കെ. കുമാര്‍,സോജന് ജോസഫ്, ബിന്ദു സജി, കെ.വി. ജോസഫ്, സി.സി. കൃഷ്ണന്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ പി. അജികുമാര്‍, വി.കെ. ബിജു, സി.എം. സുരേഷ് , സി സന്തോഷ് കുമാര്‍, അന്നമ്മ കുരുവിള, കെ.ഒ. സോമന്, അഡ്വ. ജയിസ് ജോണ്‍, വി.എസ്. രതീഷ്, ബിറ്റാജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: