തൃശൂര്‍: സിപിഎം ക്രൂരതയുടെ ജീവിക്കുന്ന ബലിദാനിയായ സദാനന്ദന് മാസ്റ്ററെ സാക്ഷിയാക്കി വടക്കുംനാഥന്റെ തെക്കേ ഗോപുരനടയില്‍ അണിചേര്‍ന്ന ആയിരങ്ങള്‍ കൊലപാതക രാഷ്ട്രീയത്തിനെതിരായ ജനമുന്നേറ്റത്തിന്റെ പുതിയ ചരിത്രം കുറിച്ചു. ബിജെപിയുടെ ശക്തി പ്രകടനമായി മാറിയ സംഗമം സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനുള്ള താക്കീത് കൂടിയായിരുന്നു.
പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ഒഴുകിയെത്തിയ പ്രവര്‍ത്തകര്‍ മൈതാനം നിറഞ്ഞത് ബിജെപിയുടെ സംഘടനാ ശക്തി വിളിച്ചോതി. വൈകിട്ട് നാല് മണിയോടൈ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ നഗരത്തിലെത്തിയിരുന്നു. ഹരിതകുങ്കുമ പതാകകളും ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങളും സമ്മേളിച്ച മൈതാനം പരിപാടി തുടങ്ങുമ്പോഴേക്കും നിറഞ്ഞുകവിഞ്ഞു. ഉദ്ഘാടനത്തിനു മുന്‍പും പ്രസംഗ സമയത്തും മഴ പെയ്തെങ്കിലും പ്രവര്‍ത്തകര്‍ എഴുന്നേറ്റില്ല.
സ്വതസിദ്ധമായ ശൈലിയില്‍ സുരേന്ദ്രന്റെ പ്രസംഗം മുന്നേറി, ആവേശഭരിതരായി പ്രവര്‍ത്തകരും. കേരളം ഉള്ളിടത്തോളം ഡിസംബര്‍ ഒന്നിന് സിപിഎം നേതൃത്വം നടപ്പിലാക്കിയ ക്രൂരത കേരളം മറക്കില്ലെന്ന് പറഞ്ഞാണ് സുരേന്ദ്രന് പ്രസംഗം തുടങ്ങിയത്. 16 വര്‍ഷം പിന്നിടുമ്പോഴും ജയകൃഷണന് മാസ്റ്റര്‍ക്ക് ആദരാഞ്ജലി അര്പ്പിക്കാനെത്തയ നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടം ഈ വാക്കുകള്‍ ശരിവെക്കുന്നതായിരുന്നു. സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തെയും സുരേന്ദ്രന് പ്രസംഗത്തില്‍ തുറന്നു കാട്ടി. കേരളത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ദിശയെന്തെന്ന് വ്യത്മാക്കുന്നതാണ് ജനശക്തി സംഗമത്തിന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: