ശബരിമല: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയില്‍ ശബരിമല തീര്‍ഥാടനത്തിനായി എത്തുമെന്നാണ് പ്രതീക്ഷയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ഗെയിംസിനോടനുബന്ധിച്ച് കേരളത്തിലെത്തുമ്പോള്‍ അദ്ദേഹം ശബരിമല സന്ദര്‍ശിക്കാന്‍ ഇടയുണ്ട്.
500 ഏക്കര്‍സ്ഥലം ശബരിമല വികസനത്തിന് ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം സ്ഥലം നല്കാന് തയ്യാറായാല്‍ ദേവസ്വത്തിന്റെ കൈവശമുള്ള ഏതെങ്കിലും സ്ഥലം വനവല്‍ക്കരിച്ച് നല്കാന് തയ്യാറാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ദേശീയ തീര്‍ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിച്ചാല്‍ അന്താരാഷ്ട്ര ശ്രദ്ധയും അംഗീകാരവും ലഭിക്കുമെന്നും ഗോവിന്ദന് നായര്‍ പറഞ്ഞു. ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ വി. എസ.ജയകുമാറും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: