ശബരിമല: സര്പ്പദോഷമകറ്റാനും നാഗപ്രീതിക്കുമായി മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ നടത്തുന്ന പുള്ളുവന്‍ പാട്ട് ഭക്തിസാന്ദ്രമാകുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ പുള്ളുവന്‍ പാട്ട് നടത്തുന്ന മൂവാറ്റുപുഴ സ്വദേശി മഹേഷ് ഉള്‍പ്പെടെ 6 പേരാണ് ഇത്തവണ ശബരിമലയില്‍ എത്തിയിരിക്കുന്നത്.
ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് പുള്ളുവ സമുദായത്തില്‍പെട്ട ഇവര്‍ ശബരിമലയില്‍ എത്തിയിരിക്കുന്നത്. ഐതീഹ്യങ്ങളുമായി ബന്ധപ്പെട്ടതാണ് പുള്ളുവന്‍പാട്ട്.
ഹനുമാനുമായി ഗാന പാരായണ മത്സരത്തില്‍ ഏര്‍പ്പെട്ട് പരാജിതനായ നാരദര്‍ക്ക് തന്റെ വീണ നഷ്ടമാകുകയും ഭഗവാന് മഹാവിഷ്ണുവിനെ കൃത്യ സമയത്ത് ഉണര്‍ത്താന്‍ കഴിയാതെ വരികയും ചെയ്തു. തുടര്‍ന്ന് ബ്രഹ്മാവ് ദര്‍ഭ പുല്ല് കൊണ്ട് മനുഷ്യരൂപമുണ്ടാക്കുകയും ചെയ്തു. പുല്ലില്‍ നിന്നും ഉണ്ടായവന് പുല്ലവന് പിന്നീട് പുള്ളുവനാകുകയും ചെയ്തെന്നാണ് ഐതീഹ്യം. വൈകുണ്ഡത്തിലെ മഹാ വിഷ്ണുവിനെ ഉണര്‍ത്തിയ പുള്ളുവനെ തുടര്‍ന്ന് ജനങ്ങളുടെ സര്‍പ്പദോഷങ്ങള്‍ പാടിമാറ്റുവാനയച്ചെന്നും ഐതീഹ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: