കോട്ടയം : ഉല്‍പ്പന്നങ്ങളുടെ വിപണി വിപുലമാക്കാനുള്ള മഹാസംരംഭമാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റില്‍ സീസണ് എട്ടിന്റെ ഉദ്ഘാടനം അദ്ദേഹം. എല്ലാ മേഖലകളിലും വളര്‍ച്ചയും പുരോഗതിയും സാധ്യമാക്കാനുള്ള സന്ദേശം എത്തിക്കുകയാണ് ഒരു സംരംഭം. കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി വ്യാപാര-സാമ്പത്തിക-ടൂറിസം മേഖലകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഫെസ്റ്റിവലിന് ആയിട്ടുണ്ട്.
വ്യാപാരി സമൂഹത്തിന്റെ സഹകരണത്തോടെ നടത്തുന്ന 45 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഫെസ്റ്റിവലിന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവലിനാവശ്യമായ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി മെമന്റോ നല്കി.
മന്ത്രി എ.പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: