ചെന്നൈ: സംവിധായകന് പ്രിയദര്‍ശനും ഭാര്യ ലിസിയും വേര് പിരിയുന്നു. വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ കുടുംബ കോടതിയില്‍ ലിസി ഹര്‍ജി നല്കി.ഇതിനുള്ള നിയമനടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ലിസി പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രിയദര്‍ശനുമായുള്ള 24 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നു ലിസി പത്രക്കുറിപ്പില്‍ അറിയിച്ചു.സിിനിമയില്‍ നായികയായി എത്തിയ ലിസിയെ നീണ്ട കാല പ്രണയത്തിനു ശേഷമായിരുന്നു പ്രിയദര്ശന് വിവാഹം ചെയ്തത്.
വിവാഹത്തിനുശേഷം ഇരുവരും ചെന്നൈയില്‍ താമസമാക്കി. പ്രിയദര്ശന് ഹിന്ദി സിനിമാ സംവിധാനത്തിലേക്കു തിരിഞ്ഞു തിരക്കേറിയതോടെ ഇവര്‍ സ്ഥാപിച്ച ഫോര്‍ ഫ്രേംസ് എന്ന സ്റ്റുഡിയോയുടെ നടത്തിപ്പു ചുമതല ലിസിക്കായിരുന്നു.
പിന്നീടു ലിസിയുടെ നേതൃത്വത്തിലാണ് സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ അമ്മ കേരള സ്ട്രൈക്കേഴ്സ് എന്ന ടീം ഉണ്ടായത്. ഇതേത്തുടര്‍ന്നുള്ള അഭിപ്രായ വ്യത്യാസമാണു വേര്‍പിരിയലിലേക്കു നയിച്ചത്.
പ്രിയന് -ലിസി ദമ്പതികള്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്. കല്യാണിയും സിദ്ധാര്‍ത്ഥും. ഇരുവരും വിദേശത്ത് പഠിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: