കൊച്ചി: ഇന്‍ഫോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് ആട്രിബ്യൂഷന്‍ സോഫ്റ്റ്വെയര് കമ്പനിയായ വിഷ്വല്‍ ഐക്യുവിന് ഫോറസ്റ്റര്‍ റിസര്‍ച്ചിന്റെ ആഗോള അംഗീകാരം.
അമേരിക്കയിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായ ആഗോള റിസര്‍ച്ച്, അഡൈ്വസറി സ്ഥാപനമായ ഫോറസ്റ്റര്‍ റിസര്‍ച്ച് മികച്ച ക്രോസ്ചാനല്‍ ആട്രിബ്യൂഷന്‍ ദാതാവായാണ് വിഷ്വല്‍ ഐക്യുവിനെ തെരഞ്ഞെടുത്തത്.
എല്ലാ മാര്‍ക്കറ്റിംഗ് ചാനലുകളും വിഷ്വല്‍ ഐക്യുവിന്റെ ആട്രിബ്യൂഷന്‍ മാതൃകയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞുവെന്ന് ഫോറസ്റ്റര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കമ്പനിയുടെ പ്രതിബദ്ധതക്കുള്ള അംഗീകാരമാണിതെന്ന് വിഷ്വല്‍ ഐക്യു സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മനു മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: