ശബരിമല: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സന്നിധാനത്തും പമ്പയിലും നടത്തുന്ന അന്നദാനം എരുമേലിയിലേക്കും പന്തളത്തേക്കും വ്യാപിപ്പിച്ചു. പന്തളത്ത് രാവിലെ 7.30 മുതല്‍ ഉപ്പുമാവ് നല്‍കും. ഉച്ചക്ക് 12 മുതല്‍ ഊണും വൈകിട്ട് 7.30 മുതല്‍ കഞ്ഞിയും നല്‍കും. ദിവസേന മൂവായിരം പേര്‍ക്ക് ഭക്ഷണം നല്‍കും.എരുമേലിയില്‍ രാവിലെ 11 മുതല്‍ ഔഷധ കഞ്ഞി നല്‍കും. ഇത് ഉച്ചക്ക് 1.30 വരെ തുടരും. വൈകിട്ട് 6.30 മുതല്‍ കഞ്ഞി, പയര്‍, അച്ചാര്‍ എന്നിവയും നല്‍കും. ദിവസം 3500 പേര്‍ക്കുള്ള അന്നദാനം നടത്തും. നിലയ്ക്കലും ഉടന്‍ അന്നദാനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: