ശബരിമല: ശബരിമല നടവരവില്‍ 25 ശതമാനം വര്‍ധന. വൃശ്ചികം 13 വരെയുള്ള ആകെ വരുമാനത്തിന്റെ കണക്കാണിത്. 44,30,85,503 രൂപയാണ് ഇത് വരെ ആകെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 35,76,81,869 രൂപയായിരുന്നു ലഭിച്ചിരുന്നതെന്ന് ദേവസ്വം അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഭിഷേകം 49,03370 രൂപ, അപ്പം 30,84,83,75 രൂപ, അരവണ 18,17,67570 രൂപ, കാണിക്ക 16,48,22451 രൂപ എന്നിങ്ങനെയാണ് വരുമാനം. തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനാല്‍ സൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നു ദേവസ്വം വകുപ്പ് സെക്രട്ടറിയും ശബരിമല ചീഫ് കോഓര്‍ഡിനേറ്ററുമായ കെ. ജേ്യാതിലാല്‍ അറിയിച്ചു. ഓക്സിജന്‍ പാര്‍ലറുകളില്‍ ഡിഫൈബ്രുലേറ്റര് സ്ഥാപിക്കും. ആവശ്യത്തിനു ഡോക്റ്റര്‍മാരെ നിയമിച്ച് കിടത്തി ചികിത്സക്ക് സൗകര്യം ഏര്‍പ്പെടുത്തും.
സ്വാമി അയ്യപ്പന് റോഡിലെ മൂത്രപ്പുരകളുടെ പ്രവര്‍ത്തനം സുഗമമാണെന്ന് ഉറപ്പ് വരുത്തും. വൈദ്യുതി ബന്ധം താറുമാറായാല്‍ ഉപയോഗിക്കാന്‍ ജനറേറ്റര്‍ സംവിധാനം വ്യാപകമാക്കും. ബി എസ്എന്‍എല്‍ കവറേജ് ശക്തിപ്പെടുത്താന്‍ ഡ്യുവല്‍ ബാന്‍ഡ് ആന്റിന ഉടന്‍ സ്ഥാപിക്കും. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥലത്ത് തണ്ണിമത്തന് പോലുള്ളവ വില്‍ക്കുന്നത് കര്‍ശനമായി തടയും. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഭാസ്മക്കുളത്തിലെ വെള്ളം ആവശ്യമെങ്കില്‍ പരിശോധനക്ക് ശേഷം മാറ്റും. പാണ്ടിത്താവളത്തില്‍ ഫയര്‍ എസ്റ്റിംഗ്വിഷറുകള് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തും. ശബരിമലയിലേക്ക് ഭക്തരെ കൊണ്ട്വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സ്പെഷ്യല്‍ സര്‍വീസ് സ്റ്റാറ്റസ് ഉറപ്പ് വരുത്തുമെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു.
പത്രസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡംഗം സുഭാഷ് വാസു വരുമാനത്തിന്റെ കണക്ക് അവതരിപ്പിച്ചു. എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ.് ജയകുമാര്‍, ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ കെ.വിജയന്, എ എസ്ഒ ടി. നാരായണന്, ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്, ഫെസ്റ്റിവല്‍ കണ്ട്രോള് ഓഫീസര്‍ സി. ടി. പത്മകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: