ജറുസലേം: ക്രിക്കറ്റ് മൈതാനങ്ങളെ ദുരന്തങ്ങള്‍ വിട്ടൊഴിയുന്നില്ല. ആസ്ട്രേലിയന്‍ താരം ഫില്‍ ഹ്യൂസിന്റെ വിയോഗവാര്‍ത്തയുടെ ചൂടാറുംമുന്‍പ് സമാനമായ മറ്റൊരെണ്ണം. ബാറ്റ്സ്മാന് അടിച്ച പന്ത് കൊണ്ട് അംപയര്‍ മരിച്ചു.
ഇസ്രയേല്‍ ക്രിക്കറ്റ് ലീഗിലെ അവസാന മത്സരത്തിനിടെയായിരുന്നു സംഭവം. അവരുടെ ദേശീയ ടീം മുന്‍ ക്യാപ്ടനും ഇന്ത്യന്‍ വംശജനുമായ ഹിലെല്‍ അവാസ്കറാണ് (55) മരിച്ചത്. ബാറ്റ്സ്മാന് അടിച്ച പന്ത് ബൗളിങ് എന്‍ഡിലെ സ്റ്റംപില്‍ തട്ടിയശേഷം ഹിലെലിന്റെ കഴുത്തില്‍ കൊണ്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കളിക്കിടെ അപംയര്‍മാര്‍ അപകടത്തില്‍പ്പെടുന്നത് അപൂര്‍വ്വമാണ്. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വെയ്ല്‍സില്‍ നടന്ന ഒരു മത്സരത്തിനിടെ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് തലയില്‍ കൊണ്ട് അംപയര്‍ മരിച്ചത് ഇതിനു മുന്‍പത്തെ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: