അഡ്‌ലെയ്ഡ്: ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫിലിപ്പ് ഹ്യൂസിന്റെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പത്തോളംപേര്‍ പങ്കെടുക്കും.
താത്കാലിക ക്യാപ്ടന്‍ വിരാട് കോഹ്‌ലി, ടീം ഡയറക്ടര്‍ രവി ശാസ്ത്രി, കോച്ച് ഡെങ്കന്‍ ഫഌര്‍, ടീം മാനേജര്‍ അര്‍ഷദ് അയൂബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ഉറപ്പായി.
കൂടാതെ മൂന്നോ നാലോ ഇന്ത്യന്‍ കളിക്കാരും ഇവര്‍ക്കൊപ്പം ചേരുമെന്നു കരുതപ്പെടുന്നു.
ഇതുസംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകും. ഹ്യൂസിന്റെ ജന്മനാടായ മാക്‌സ്‌വില്ലെയില്‍ ഡിസംബര്‍ 3നാണ് സംസ്‌കാര ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: