ഷാര്‍ജ: പാക്കിസ്ഥാനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ന്യൂസിലാന്റ് സമനില സ്വന്തമാക്കി (1-1). മൂന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 80 റണ്‍സിനും കിവികള്‍ ജയിച്ചുകയറി.
പാക് പടയുടെ 351 എന്ന സ്കോറിനെതിരെ ഒന്നാം ഇന്നിങ്സില്‍ 690 റണ്‍സ് വാരിയ ബ്ലാക് ക്യാപ്സ് രണ്ടാം വട്ടത്തില്‍ 259 റണ്‍സിന് എതിരാളിയെ എറിഞ്ഞിട്ടു. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ഇറങ്ങിയ പാക് നിരയില്‍ ആസാദ് ഷഫീഖ് (137) മാത്രമേ പൊരുതിയുള്ളു.
ഷഫീഖ് പതിനെട്ടു ഫോറും ആറു സിക്സും പറത്തി. മുഹമ്മദ് ഹഫീസും (24) ഷാന്‍ മസൂദും (4) അസ്ഹര്‍ അലിയും (6) യൂനിസ് ഖാനും(0) നായകന് മിസ്ബ ഉല് ഹക്കു(12)മെല്ലാം നിറംമങ്ങി.
കിവി ബൗളര്‍മാരില്‍ ട്രെന്റ് ബൗള്‍ട്ട് നാലു വിക്കറ്റും മാര്‍ക്ക് ക്രെയ്ഗ് മൂന്നു വിക്കറ്റും പിഴുതു. ഇഷ് സോധി രണ്ടിരകളെ കണ്ടെത്തി; ഡാനിയേല്‍ വെറ്റോറി ഒന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: