കോട്ടയം : ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്ന വൈകുന്നേരം 5.30ന് കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മന്ത്രി എ.പി. അനില്‍ കുമാര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനകാര്യ വകുപ്പു മന്ത്രി കെ.എം. മാണി വിശിഷ്ടാതിഥിയായിരിക്കും. വനം-ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി ഡോ. എം.കെ. മുനീര്‍, മന്ത്രി കെ.സി. ജോസഫ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവര്‍ മെമന്റോകള്‍ നല്‍കും. ജോസ് കെ. മാണി എംപി, എംഎല്‍എമാരായ സിഎഫ് തോമസ്, മോന്‍സ് ജോസഫ്, സുരേഷ് കുറുപ്പ്, ഡോ. എന്‍. ജയരാജ്, കെ. അജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, കെ.എസ്.ഐ.ഡി. എംഡി ആര് രാഹുല്‍ എന്നിവര്‍ പ്രസംഗിക്കും.
ഗ്രാന്റ് കേരള സമ്മാനക്കൂപ്പണ്‍
ഇന്നു മുതല്‍
കോട്ടയം : ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമ്മാനക്കൂപ്പണ്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വഴി ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കാഷ് ഡിസ്ക്കൗണ്ടുകള്‍ അതത് കടകളില്‍നിന്നും സ്വര്‍ണ്ണ സമ്മാനങ്ങള്‍ ഫെഡറല്‍ ബാങ്കിന്റെ നിര്‍ദ്ദിഷ്ട ശാഖകളില്‍ നിന്നും ലഭിക്കും. സ്വര്‍ണ്ണസമ്മാനങ്ങള്‍ ഡിസംബര്‍ 15 മുതലാണ് ലഭിക്കുക. ഐ.ഡി പ്രൂഫും പര്‍ച്ചേസ് ബില്ലും കൂപ്പണും ഇതിനായി ബാങ്കിന്റെ ശാഖകളില്‍ ഹാജരാക്കണം. വ്യപാരികള്‍ക്ക് ഡിസ്ക്കൗണ്ട് തുക ഫെഡറല്‍ ബാങ്കിന്റെ നിര്‍ദ്ദിഷ്ട ശാഖകളില്‍ നിന്നും ആഴ്ച്ചതോറും കൈപ്പറ്റാം. കൂപ്പണുകള്‍ ജനുവരി 15 ന് ശേഷമുള്ള മെഗാ നറുക്കെടുപ്പുവരെ സൂക്ഷിച്ചുവക്കേണ്ടതാണെന്ന് ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ.എം. മുഹമ്മദ് അനില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: