ആലപ്പുഴ: ഹൗസ്ബോട്ട് ഉടമയില്‍ നിന്നും 30,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സിന്റെ പിടിയിലായ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം ലഭിച്ചു. ഇന്റലിജന്‍സ് ഓഫീസര്‍ ജി. സുകുമാരന്‍, ഇന്‍സ്പെക്ടര്‍ കെ.ജെ. അഗസ്റ്റിന് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ച് കോട്ടയം വിജിലന്‍സ് സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജി എസ്. സോമന് ഉത്തരവായത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ അഡ്വ. ബി. ശിവദാസ്, സുനില്‍ മഹേശ്വരന്‍പിള്ള എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: