കൊച്ചി: കേരളത്തിലെ ആരോഗ്യരംഗത്ത് ജോലിചെയ്യുന്ന ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളുടെ സംരക്ഷണത്തിനും പൊതുസമൂഹത്തിന്റെ താല്പര്യസംരക്ഷണത്തിനുമായി സമഗ്രമായ ആശുപത്രി നിയമവും ഫെയര്‍വേജസ് നിയമവും നടപ്പിലാക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പി. ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
കേരളാ ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് കേരളത്തിലെ ആശുപത്രികളെ നിയന്ത്രിക്കുന്നത് ഷോപ്പ്സ് ആന്റ് അദര്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ്. ഇത് ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും സംരക്ഷണത്തിന് അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന ഖജാന്‍ജിയും ഇഎസ്ഐ സെന്‍ട്രല്‍ ബോര്‍ഡ് മെമ്പറുമായ വി. രാധാകൃഷ്ണന്, സംസ്ഥാന നേതാക്കളായ വേണാട് വാസുദേവന്‍, അഡ്വ. ആശാമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി ആര്. രഘുരാജ് സ്വാഗതവും കെ. എ. പ്രഭാകരന് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി അഡ്വ. ആശാമോള്‍ (പ്രസിഡന്റ്-ആലപ്പുഴ), വൈസ് പ്രസിഡന്റുമാരായി കെ.ആര്. രാജന് (പാലക്കാട്), എം.പി. പ്രശാന്ത് (ഇടുക്കി), സന്തോഷ് പി.എസ് (കോട്ടയം),അരിക്കോത്ത് രാജന് (കോഴിക്കോട്), വിനീത (ആലപ്പുഴ), ജനറല്‍ സെക്രട്ടറിയായി വേണാട് വാസുദേവന്‍ (തൃശൂര്‍), സെക്രട്ടറിമാരായി സജി എസ്. നായര്‍ (തിരുവനന്തപുരം), സി.ജി. ഗോപകുമാര്‍ (ആലപ്പുഴ), എ.സി. കൃഷ്ണന് (തൃശൂര്‍), കെ.വി. മധുകുമാര്‍ (എറണാകുളം), സുമ (തൃശൂര്‍), ട്രഷററായി കെ. എ. പ്രഭാകരന് (എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: