ഹോട്ടലുകളില്‍ ഭക്ഷണത്തിന്
കൊള്ളവില
എരുമേലി : ഹോട്ടലുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിലും ഇരട്ടിയിലധികം തുക ഭക്ഷണ സാധനങ്ങള്‍ക്ക് വാങ്ങുന്നതായും പരാതി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട താല്‍ക്കാലി കടകളിലെ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയില്ല.
താല്‍ക്കാലിക കടകളിലെ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് പോലീസ് അവലോകനയോഗത്തില്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നുമെത്തിയ മേളക്കാര്മാത്രമാണ് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തുകൊണ്ടിരിക്കുന്നത്.
അന്യസംസ്ഥാനത്തേതടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിനാളുകളാണ് എരുമേലിയിലെ താല്‍ക്കാലിക കടകളില്‍ ജോലിക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്കിയപ്പോള് ചില കടകളിലെ തൊഴിലാളികളെ പോലീസ് കേസുകളുടെ പേരില്‍ തിരിച്ചയ്ക്കാനും മേധാവികള്‍ക്ക് കഴിഞ്ഞു.
എന്നാല്‍ തീര്ത്ഥാനമാരംഭിച്ച് രണ്ടാഴ്ചകഴിഞ്ഞിട്ടും തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കാന് കഴിയാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. പോലീസിന്റെ സുരക്ഷാ നിരീക്ഷണമടക്കമുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ട തിരിച്ചറിയല്‍ രേഖ തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രയോജനകരമായിരുന്നു.
പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ അമിത ഫീസ്
എരുമേലി : പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തീര്‍ത്ഥാടകരില്‍ നിന്നും അമിത ഫീസ് വാങ്ങിയെന്ന പരാതിയില്‍മേല്‍ നടത്തിയ പരിശോധനയില്‍ റവന്യു സംഘം അമിത ഫീസ് വാങ്ങിയ കരാറുകാരില്‍ നിന്നും പണം വാങ്ങി തീര്‍ത്ഥാടകര്‍ക്ക് നല്കി. എരുമേലിയിലെ പല ഗ്രൗണ്ടുകളിലും ഫീസ് കൂടുതലാണ് വാങ്ങുന്നതെന്നും പഞ്ചായത്ത് ലൈസന്‍സ് നല്‍കുന്നതോടെ ഫീസ് നിരക്കുകള്‍ ഏകീകരിക്കാനാകുമെന്നും റവന്യു സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: