കോട്ടയം: പ്രായത്തെ വെല്ലുന്ന മനസ്സുമായി ചെസില്‍ കരുക്കള്‍ നീക്കി പാത്താമുട്ടം സ്വദേശി പി.സി. കുര്യാക്കോസ്. സിഎംഎസ് കോളേജില്‍ നടക്കുന്ന നാഷണല്‍ പ്രീമിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി പത്തുവയസിനു താഴെയുള്ളവരുടെ ലോക ചെസ് ചാമ്പ്യന്‍ നിഹാല്‍ സരിനോട് ഏറ്റുമുട്ടുകയായിരുന്നു 77 വയസുകാരനായ കുര്യാക്കോസ്.
മത്സരത്തിന്റെ അവസാനഘട്ടം വരെ കാഴ്ചക്കാരുടെ കണ്ണിനു കൗതുകം നിറച്ച് നിഹാലും കുര്യാക്കോസും ഇഞ്ചോടിഞ്ച് പോരാടി. നീണ്ട മൂന്നു മണിക്കൂറിനുശേഷം സമനിലയോടെ മത്സരം അവസാനിച്ചു.
തന്റെ പന്ത്രണ്ടാം വയസില്‍ കൂട്ടൂകാരോടൊപ്പം ആരംഭിച്ച ചതുരംഗം കളിയിലൂടെയാണ് ചെസ് ലോകത്തേക്ക് വരാന്‍ കുര്യാക്കോസിന് പ്രേരണയായത്. ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ നിന്ന് ബിഫാം പഠനം പൂര്‍ത്തിയായശേഷം കാശ്മീരില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ വായിച്ച കി കംപ്ലീറ്റ് ചെസ് പ്ലെയര്‍ എന്ന ചെറുപുസ്തകമാണ് ചെസിന്റെ ആദ്യപാഠങ്ങള്‍ പഠിക്കാന്‍ കുര്യാക്കോസിനെ സാഹയിച്ചത്. പിന്നീട് നിരവധി ചെസ് മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. പ്രായാധിക്യത്തിന്റെ അസുഖങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും അവയൊന്നും വകവയ്ക്കാതെ ഒട്ടുമിക്ക ചെസ് മത്സരങ്ങളിലെല്ലാം തന്നെ എത്തി#്ചേരാനും പങ്കെടുക്കാനും കുര്യാക്കോസ് ശ്രമിക്കാറുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നും മാനേജിങ് ഡയറക്ടറായി കുര്യാക്കോസ് വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: