കൊച്ചി: കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാനത്തോടനുബന്ധിച്ച് നാളെ ബിജെപി ജില്ലാ കമ്മറ്റി മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചിട്ടുള്ള ജനശക്തി സംഗമത്തില്‍ പതിനായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അറിയിച്ചു.
നാളെ വൈകിട്ട് 4.30ന് സമ്മേളനത്തോടനുബന്ധിച്ച പ്രകടനം മൂവാറ്റുപുഴ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിക്കും.
5.30ന് ടൗണ്‍ഹാള്‍ പരിസരത്തു ചേരുന്ന പൊതുസമ്മേളനം ദേശീയ നിര്‍വാഹകസമിതി അംഗം ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യം, വികസനം, സുരക്ഷ എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം. കിഴക്കന്‍ മേഖലയില്‍ ബിജെപിയുടെ വര്‍ധിച്ചുവരുന്ന ശക്തി തെളിയിക്കുന്നതായിരിക്കും സമ്മേളനമെന്ന് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: