കൊച്ചി: ദിശ-സ്ത്രീ സംരക്ഷണത്തിന്റെ ഭാഗമായി ഇന്ന് സ്ത്രീശക്തി സമ്മേളനം നടക്കും. കാട്ടുങ്കല്‍ ദേവീക്ഷേത്ര ഹാളില്‍ ഉച്ചതിരിഞ്ഞ് 3ന് ഡോ. ആര്യദേവി ഉദ്ഘാടനം ചെയ്യും. ദിശ അധ്യക്ഷ ലൂസിപോള്‍ അധ്യക്ഷത വഹിക്കും.
സ്ത്രീകളുടെ സംരക്ഷണത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വിവിധ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും. കുടുംബത്തെയും നിലവിലെ ഉപഭോഗ സംസ്ക്കാരത്തെക്കുറിച്ചും പ്രൊഫ. സരള പണിക്കര്‍ വിഷയം അവതരിപ്പിക്കും. ഭാരത സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവും സംഭാവനകളെയും കുറിച്ച് ഡോ. ആര്യദേവി പ്രഭാഷണം നടത്തും. മട്ടുപ്പാവ് കൃഷിയെക്കുറിച്ചും അടുക്കള തോട്ടത്തെക്കുറിച്ചും എ.ആര്.എസ്. വാധ്യാര് വിഷയം അവതരിപ്പിക്കും.
ഭാരത സ്ത്രീയെന്ന പദ്ധതിയെക്കുറിച്ച് സി.ജി. കമലാകാന്തന്‍ മുഖ്യപ്രഭാഷണം നടത്തും. ജന്‍ധന്‍ യോജന പദ്ധതിയെക്കുറിച്ചും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും അഡ്വ. ഒ.എസ്. ശാലീന വിഷയം അവതരിപ്പിക്കും. ചടങ്ങില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ സുധ ദിലീപ്, അഡ്വ. കെ.എല്‍. ശ്രീകല, സരിത സന്തോഷ്, ഹേമ സുധീര്‍, സ്മിത അബിജു, ആശ വിശ്വേശ്, അനിത രമേശ്, അനിത ബാബു, ലളിത, ഷെല്‍മ അനില്‍, രാഖി ആര്. പ്രഭു, രഞ്ജിനി ബാബു എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: