പറവൂര്‍: തിരുമുപ്പം മഹാദേവ ക്ഷേത്രത്തിലെ ഉത്സവം നാളെ മുതല്‍ 8 വരെ നടക്കും. 1ന് തന്ത്രി പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വൈകിട്ട് 7.30ന് കൊടിയേറ്റ്. 2ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് നൃത്തസന്ധ്യ, 3ന് വൈകിട്ട് 7ന് 101 മണിക്കൂര്‍ തായമ്പക അവതരിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയ ശുകപുരം ദിലീപും സംഘവും അവതരിപ്പിക്കുന്ന തായമ്പക. 4ന് വൈകിട്ട് 7ന് നാടന്‍പാട്ടും ദൃശ്യാവിഷ്ക്കാരവും.
5ന് രാവിലെ 10ന് കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഇറക്കിപൂജ എഴുന്നള്ളിപ്പ്, 6.30ന് ദീപക്കാഴ്ച, 6ന് ചെറിയവിളക്ക്, വൈകിട്ട് 7ന് സാംസ്ക്കാരിക സമ്മേളനവും തിരുമുത്തപ്പന് പുരസ്കാര സമര്‍പ്പണവും ആഴ്വാഞ്ചേരി കൃഷ്ണന് തമ്പ്രാക്കള്‍ നിര്‍വഹിക്കും.
അഡ്വ. ടി.ആര്. രാമനാഥന് മുഖ്യപ്രഭാഷണം നടത്തും. 7ന് വലിയവിളക്ക്, രാവിലെ 7.30ന് ശീവേലി, 4ന് പകല്‍പ്പൂരം. 8ന് 6മണിക്ക് പള്ളിയുണര്‍ത്തല്‍, 11ന് പ്രസാദഊട്ട്, 4ന് കൊടിയിറക്കല്‍, തേവര്‍കാട് ആറാട്ടുകടവില്‍നിന്ന് ആറാട്ട് എഴുന്നള്ളിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: