കൊച്ചി: സൗത്ത് കളമശ്ശേരി മേല്‍പ്പാലത്തിന് സമീപം വെച്ച് ട്രോളിയില്‍ ട്രെയിനിടിച്ചു. ട്രോളിയിലുണ്ടായിരുന്ന മൂന്നു ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രോളി നിശ്ശേഷം തകര്‍ന്നു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. എറണാകുളം നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്സാണ് ട്രോളിയിലിടിച്ചത്. കളമശ്ശേരിയില്‍ നിന്നും ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന ആലുവ പി.ഡബ്ല്യു. ഐ വിഭാഗം ജീവനക്കാരാണ് ട്രോളിയിലുണ്ടായിരുന്നത്.
ട്രോളി സഞ്ചരിച്ച പാതയിലൂടെയാണ് ട്രെയിന്‍ കടന്നുവന്നത്. ഇത് കണ്ട ഉടന്‍തന്നെ ജീവനക്കാര്‍ എടുത്തു ചാടിയതിനാലാണ് അപകടമൊഴിഞ്ഞത്. പതിനഞ്ചു മിനിട്ടോളം ട്രെയിന്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ റെയില്‍വെ തീരുമാനിച്ചിട്ടുണ്ട്. പാളത്തില്‍ പരിശോധന നടത്തുന്നത് അറിയാതെ ഗതാഗതനിയന്ത്രണ യൂണിറ്റ് ട്രെയിന്‍ കടന്നുപോകാന്‍ അനുവദിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: