ശാസ്താംകോട്ട: ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തിലെ വിവാദമായ സ്വര്‍ണ്ണക്കൊടിമരം വിജിലന്‍സ് ഫോറന്‍സിക്ക് അധികൃതര്‍ വിശദമായി പരിശോധിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. പകല്‍ 1.30ന് വിജിലന്‍സ് എസ്പി സി.പി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നടത്തിയത്.
ഹൈക്കോടതി അമിക്കസ്ക്യൂറിയായി നിയോഗിച്ച അഡ്വ. സുഭാഷ്ചന്ദ്രന്, ക്ഷേത്രംതന്ത്രി, ദേവസ്വംബോര്‍ഡ് അധികൃതര്‍, ക്ഷേത്ര ഉപദേശകസമിതിഭാരവാഹികള്, പരാതിക്കാരനായ ഭക്തജനസമിതിനേതാവ് മണികണ്ഠന്, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധനയും സാമ്പിള്‍ ശേഖരണവും. കൊടിമരത്തിന്റെ മുകളില്‍ നിന്നും താഴേക്ക്് രണ്ട് മുതല്‍ 19പറകള്‍ സംഘം പരിശോധനയ്ക്ക് വിധേയമാക്കുകയും നൈട്രിക്ക് ആസിഡ് ഉപയോഗിച്ച് സാമ്പിള്‍ ശേഖരിക്കുകയുംചെയ്തു. നൈട്രിക്ക് ആസിഡ്കൊണ്ട് കൊടിമരത്തില്‍ തുടച്ചപ്പോള്‍ ചെമ്പ് തെളിഞ്ഞതായി കമ്മീഷണര്‍ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: