ഒരു ഗുരുവിന് നല്കാന് സാധിക്കുന്ന ഉത്തമ ഗുരുദക്ഷിണ ഏതെന്ന് ചോദിച്ചാല്‍, തന്റെ ശിഷ്യര്‍ ഏത് വേദിയിലും ഗുരുവിന്റെ പേര് മോശമാക്കാതിരിക്കുകയെന്നതുതന്നെ. ആ ഒരു ഭാഗ്യമാണ് കലാമണ്ഡലം അജിതയ്ക്കും ലഭിച്ചിരിക്കുന്നത്.
തന്നില്‍ നിന്നും പരിശീലനം നേടി നൃത്തവേദിയിലെത്തുന്ന ശിഷ്യര്‍ വാരിക്കൂട്ടുന്ന സമ്മാനങ്ങളാണ് ഈ അദ്ധ്യാപികക്ക് കിട്ടുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.
തിരുവനന്തപും മാര്‍ ഇവാനിയോസില്‍ നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിലും അജിതയുടെ ശിഷ്യരാണ് വിവിധ കാറ്റഗറികളില്‍ നടന്ന നൃത്ത ഇനങ്ങളില്‍ വിജയികളായത്.
കാറ്റഗറി മൂന്നില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്ത ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിനവിന്റെ ഗുരുക്കന്മാര് ആര്‍എല്‍വി ഉണ്ണികൃഷ്ണനും കലാമണ്ഡലം അജിതയുമാണ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്.കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് അശോക് കുമാറിന്റേയും വാഴൂര്‍ എന്‍എസ്എസ് കോളേജ് അദ്ധ്യാപിക ഭാനു അശോകിന്റേയും മകനാണ്.
കാറ്റഗറി മൂന്ന് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനവും കുച്ചുപ്പുടിയില്‍ രണ്ടാം സ്ഥാനവും നേടിയ ജി.കൃഷ്ണവേണിയും അജിതയുടെ ശിഷ്യയാണ്. ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരായ കളപ്പുരയ്ക്കല്‍ ഗോപകുമാറിന്റെയും ശ്രീകലയുടെയും മകളാണ്.
കാറ്റഗറി നാലില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയതും കലാമണ്ഡലം അജിതയുടെ ശിക്ഷ്യയായ അരുന്ധതി സേതുരാജാണ്. കൊടുങ്ങൂര്‍ വന്മറ്റത്തില് അഡ്വക്കേറ്റ് സേതുരാജ്-ഇന്ദു ദമ്പതികളുടെ മകളാണ്. കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ വിദ്യാര്‍ത്ഥികളാണ് മൂവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: