കാഞ്ഞങ്ങാട്:”സംസ്ഥാനത്ത് പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിലനില്‍ക്കുന്നത് ഭിതി മാത്രമാണെന്ന് ആരോഗ്യവകുപ്പ്.
പക്ഷിപ്പനി പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ജില്ലിയിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ എവിടെയും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല.
വളര്‍ത്തു പക്ഷികളായ കോഴി, താറാവ് ഇവ എവിടെയെങ്കിലും കൂട്ടത്തോടെ ചത്തതായി കണ്ടാല്‍ മറ്റു പക്ഷികളെയും കൊന്ന് ആഴത്തില്‍ കുഴിച്ച് മൂടണം. പോള്ട്രിഫാമുകളില് ജോലിചെയ്യുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്. ദേശാടന പക്ഷികളിലൂടെയാണ് രോഗം വ്യാപിക്കുന്നത്.
പന്നി, പൂച്ച എന്നിവ രോഗ വാഹകരാണെങ്കിലും രോഗം പടര്‍ത്തുന്നില്ല. കോഴിക്കാഷ്ടം ഉപയോഗിക്കുന്ന കര്‍ഷകര്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും ഇതു സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷികളുടെ ആകസ്മിക മരണം ഉടന്‍ തൊട്ടടുത്തുള്ള വെറ്റിനറി ഡോക്ടര്‍മാരെ അറിയിക്കണം.
ജലദോഷവും പനിയുമാണ് മനുഷ്യരിലേക്ക് രോഗം പിടിപെട്ടതിന്റെ പ്രധാന ലക്ഷണം. ഇത്തരം രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സയ്ക്ക് വിധോയമാകണം. ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ള എപ്പിഡമിക് കണ്ട്രോള് സെല്ലില്‍ നിന്ന് ദിവസവും ജില്ലയിലെ സ്ഥിതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കോഴിവണ്ടികള്‍ കടത്തിവിടില്ല. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നും വരുന്ന കോഴിവണ്ടികളെ കേരളത്തിലേക്ക് കടത്തിവിടുന്നത് തടഞ്ഞിരിക്കുകയാണ്.
ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്പോണ്ട് സ്കീം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: