കൊച്ചി: കേരളത്തില്‍ ബിഎംഎസ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് നേതൃത്വം കൊടുക്കുകയും ദേശീയ തൊഴിലാളി പ്രസ്ഥാനത്തിന് അര്‍ഹമായ സ്വീകാര്യത നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത പി.ടി.റാവു മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന് പറഞ്ഞു.
ബിഎംഎസ് അഖിലേന്ത്യാ നേതാവും ദീര്‍ഘകാലം കേരളത്തിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.ടി. റാവു അനുസ്മരണ സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പൊതുസമൂഹത്തില്‍ മാതൃകകള്‍ സൃഷ്ടിക്കുന്ന ദേശീയ പ്രസ്ഥാനങ്ങളുടെ മുന്നേറ്റം മാത്രമാണ് രാഷ്ട്രത്തിന് അഭികാമ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി. ഭാര്ഗവന് അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിലെ സഭാഗൃഹത്തിന് ‘പി.ടി.റാവുജി സ്മാരക സഭാഗൃഹം’ എന്ന് നാമകരണം ചെയ്ത ചടങ്ങില്‍ ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റ് ആര്. വേണുഗോപാല്‍, സൗത്ത് സോണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.എം. സുകുമാരന്‍, അഖിലേന്ത്യാ സെക്രട്ടറി എസ്.ദുരൈരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് സ്വാഗതവും സംസ്ഥാന ഖജാന്‍ജി വി. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: