ന്യൂദല്‍ഹി: ഏഷ്യന്‍ വികസന ബാങ്കില്‍ നിന്ന് കേരളത്തിന് ആയിരം ലക്ഷം അമേരിക്കന്‍ ഡോളര്‍ (619,650,00,00 രൂപ) വായ്പ ലഭ്യമാക്കുന്ന കരാറില്‍ കേന്ദ്രസര്‍ക്കാരും എഡിബി അധികൃതരും ഒപ്പുവച്ചു. വിദ്യാര്‍ത്ഥികളുടെ നൈപുണ്യവികസനത്തിനുള്ള പദ്ധതി നടപ്പാക്കാനാണ് ഈ എഡിബി വായ്പ. ഇത് 235000 കുട്ടികള്‍ക്ക് ഗുണകരമാകും.
ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലും ഐടിയിലും പ്രാവീണ്യം നല്‍കുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുക എന്നിവയ്ക്കാണ് വായ്പ. ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തരുണ്‍ ബജാജ്, എഡിബി( ഭാരതം) ഡയറക്ടര്‍ തെരേസ ഖോ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. എംടി റെജു എന്നിവര്‍ കറാരറില് ഒപ്പിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: