തിരുവനന്തപുരം: പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.വി.രാജേന്ദ്രനെ സ്ഥലംമാറ്റിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റദ്ദാക്കി.
കേസില്‍ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ പ്രതികളാക്കി ആലപ്പുഴ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജേന്ദ്രനെ സ്ഥലംമാറ്റി കൊണ്ട് ഉത്തരവിറങ്ങിയത്.
തിരുവല്ലയിലേക്കായിരുന്നു സ്ഥലംമാറ്റം. എന്നാല്‍ സ്ഥലംമാറ്റം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്നലെയാണ് അഞ്ചു പേരെ പ്രതികളാക്കി പ്രത്യേക സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: