തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ബസിലെ യാത്രയ്ക്കിടയില്‍ കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബസ് ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കൈക്കൊള്ളേണ്ട നിയമനടപടികള്‍ സംബന്ധിച്ച് എല്ലാ ആര്‍ടിഒമാര്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്കാന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് ഗതാഗത കമ്മിഷണര്‍ക്കു നിര്‍ദ്ദേശം നല്കി. വയനാട് ജില്ലയിലെ പിണങ്ങോട് ഗവ.യുപി സ്കൂളിലെ ഒരു വിദ്യാര്‍ഥിനിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധ മൂലം പരിക്കേറ്റെന്ന പരാതി തീര്‍പ്പാക്കിക്കൊണ്ടാണു കമ്മീഷന് അംഗം ശ്രീമതി ഗ്ലോറി ജോര്‍ജ്ജിന്റെ ഉത്തരവ്.
സ്കൂള്‍ സമയങ്ങളില്‍ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും പോലീസ് പട്രോളിങ് ശക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: