ഗുരുവായൂര്‍: ബൈക്കുകള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ 17 കാരനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മൂന്ന് ബൈക്കുകളും പോലീസ് കണ്ടെടുത്തു.
ഇരിങ്ങപ്പുറത്ത് താമസക്കാരനായ കുട്ടിമോഷ്ടാവിനെയാണ് ടെമ്പിള്‍ പൊലിസ് നൈറ്റ് പട്രോളിംഗിനിടെ വ്യാഴാഴ്ച്ച പുലര്‍ച്ചെ പിടികൂടിയത്. ബൈക്കുമായി വരുന്നതിനിടെ പോലീസ് കൈകാണിച്ച് നിര്‍ത്തിപ്പിക്കുകയായിരുന്നു. ഡ്രൈവിഗ് ലൈസന്സന്സില്ലാത്തതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസ്സിലായത്.
വിശദമായ ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച മറ്റു രണ്ട് ബൈക്കുകളെ കുറിച്ചും വിവരം നല്കി. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനായ പട്ടാമ്പി സ്വദേശി തെക്കേമാരാത്ത് രതീഷ്, മമ്മിയൂര്‍ ആലിയഹമ്മദിന്റകത്ത് ബീരാവു, ആര്‍ത്താറ്റ് ചിറ്റിലപ്പിള്ളി ഷാബു എന്നിവരുടെ ബൈക്കുകളാണ് മോഷ്ടിച്ചിരുന്നത്. ഇവര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി കറങ്ങി നടക്കുന്നതിനിടയില്‍ ആളില്ലാത്ത സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകള്‍ കവരുകയാണ് ചെയ്യുന്നത്. ബൈക്ക് മോഷണത്തിന് കഴിഞ്ഞ വര്‍ഷവും ഇവനെ പോലീസ് പിടികൂടിയിരുന്നു. ഇവനെ പിന്നീട് തൃശ്ശൂര്‍ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: