തൃശൂര്‍: വ്യാജരേഖ ചമച്ച് അഭിഭാഷകനും സുഹൃത്തും ചേര്‍ന്നു വസ്തുവഹകള്‍ തട്ടിയെടുത്തായി വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും പരാതി. കേസ് ഫയലാക്കുന്നതിനുവേണ്ടി ഒപ്പിട്ട് നല്കിയ കടലാസ് ദുരുപയോഗം ചെയ്തു മൂന്നുലക്ഷം രൂപയുടെ പ്രോനോട്ട് ഉണ്ടാക്കിയാണു ഭൂമി തട്ടിയതെന്നു തൃശൂര്‍ പോട്ടോര്‍ വടക്കുംമുറി വീട്ടില്‍ വിജയനും ഭാര്യ ഗിരിജയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തൃശൂര്‍ ബാറില്‍ പ്രാക്്റ്റീസ് ചെയ്യുന്ന അഡ്വ.ബേബി. പി.ആന്റണിക്കും സുഹൃത്ത് സോമസുന്ദരനുമെതിരേയാണ് പരാതി. തങ്ങളുടെ ഭൂമി സംബന്ധമായ ഒരു കേസില്‍ ബേബി.പി.ആന്റണി മുഖേന കേസ് ഫയല്‍ചെയ്തിരുന്നു. എന്നാല്‍ പിന്നീടു ഈ കേസ് അഭിഭാഷകനില്‍നിന്നും മാറ്റിയതോടെയാണ് എതിര്‍പ്പുണ്ടായത്. കേസിന്റെ സമയത്തു നല്കിയ കടലാസാണു പ്രോനോട്ടാക്കി മാറ്റിയത്.
ഈ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവി, അസി. പൊലീസ് കമ്മീഷണര്‍, ഈസ്റ്റ് എസ്ഐ എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരേ അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: