കൊടകര: മറ്റത്തൂര്‍ പഞ്ചായത്ത് വിഭജിച്ച് വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിനോടനുബന്ധിച്ച് മറ്റത്തൂര്‍ പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ പഞ്ചായത്തിനെ വില്ലേജ് അടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന് പൊതു ധാരണയായി. മറ്റത്തൂര്‍ പഞ്ചായത്തിന്റെ കൂടിയ വിസ്തൃതി പരിഗണിച്ച് വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മറ്റത്തൂര്‍ വില്ലേജ് വിഭജിച്ച് വെള്ളിക്കുളങ്ങര വില്ലേജ് രൂപീകരിച്ചിരുന്നു. ഒരു വ്യാഴവട്ടത്തിന് ശേഷമാണ് ഇപ്പോള്‍ പഞ്ചായത്ത് വിഭജനം സാദ്ധ്യമാകുന്നത്.
നിലവില്‍ മറ്റത്തൂര്‍ പഞ്ചായത്തിലുള്ള മുരിക്കുങ്ങല്‍, പത്തുകുളങ്ങര, ഇഞ്ചക്കുണ്ട്, കിഴക്കേ കോടാലി, അമ്പനോളി, വെള്ളിക്കുളങ്ങര, നായാട്ടുകുണ്ട്, മോനൊടി, കടമ്പോട്, മാങ്കുറ്റിപ്പാടം തുടങ്ങിയ പ്രദേശങ്ങളാണ് വെള്ളിക്കുളങ്ങര പഞ്ചായത്തില്‍ ഉള്‍പ്പെടുക. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്‍പായി പുതിയ പഞ്ചായത്ത് രൂപീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
വിഭജനം സംബന്ധിച്ച് സമവായത്തിനായി മറ്റത്തൂര്‍ പഞ്ചായത്തില്‍ വിളിച്ചു ചേര്ത്തപഞ്ചായത്ത് അംഗങ്ങളുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും യോഗത്തില്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ:പി.ജി.ജയന്,ജോയ് കൈതാരത്ത്, ടി.എം.ചന്ദ്രന്, എം.ജി.കുമാര്‍, കെ.വേണുഗോപാലന്‍, സി.യു.പ്രിയന്, സി.കെ.ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: