തൃശൂര്‍: ദിവാന്‍ജിമൂലയില്‍ റെയില്‍വേ മേല്‍പ്പാലനിര്‍മ്മാണത്തിന്റെ പ്ലാന്‍ തയ്യാറായി. 25 മീറ്റര്‍ വീതിയില്‍ ആറു വരിയിലുള്ള പാലത്തിന്റെ പ്ലാനാണ് കേരള ബ്രിഡ്ജ്സ് കോര്‍പ്പറേഷനു വേണ്ടി കണ്‍സള്‍ട്ടന്‍സിയായ കിറ്റ്കോ തയ്യാറാക്കിയത്. നിലവിലുള്ള പാലത്തിനു വടക്കുഭാഗത്തു ഒരു ഭാഗത്തു മാത്രം ഒന്നര മീറ്റര്‍ വീതിയില്‍ ഫുട്പാത്ത് ഉള്‍പ്പടെ 10 മീറ്റര്‍ വീതിയില്‍ രണ്ടുവരിഗതാഗതയോഗ്യമായ മേല്‍പാലം ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കാനാണു കിറ്റ്കോയുടെ നിര്‍ദ്ദേശം.
രണ്ടാംഘട്ടത്തില്‍ നിലവിലുള്ള മേല്‍പ്പാലം പൊളിച്ചുപണിയും. പ്ലാന്‍ സംബന്ധിച്ചു റെയ്ല്‍വേ അധികൃതരുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയില്ല. പ്ലാനിലെ സാങ്കേതികകാര്യങ്ങള്‍ റെയ്ല്‍വേ അംഗീകരിക്കണം. റെയില്‍വേയുട ഭാഗം റെയില്‍വേയും അപ്രോച്ച് റോഡ് കോര്‍പ്പറേഷനുമാണ് നിര്‍മ്മിക്കേണ്ടത്. റെയില്‍വേയുടെ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കോര്‍പ്പറേഷനും അപ്രോച്ച് റോഡിനുള്ള പണം എംഎല്‍എയും വഹിക്കുമെന്നാണു ധാരണ.
പ്ലാന്‍ അംഗീകാരത്തിനു ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കും. ഒന്നാംഘട്ടം പുതിയ പാലം പണിയുന്നതോടെ ഫലത്തില്‍ നാലുവരി പാത യാഥാര്‍ത്ഥ്യമാക്കാമെന്നും ചെലവ് കുറക്കാമെന്നും കിറ്റ്കോയും ബ്രിഡ്ജസ് കോര്‍പ്പറേഷനും പറയുന്നു. നിലവിലുള്ള പാലത്തേക്കാള്‍ ഒന്നര മീറ്ററിലേറെ ഉയരത്തിലാകും പുതിയ പാലം നിര്‍മ്മിക്കുക. 25 മീറ്റര്‍ വീതിയിലും നീളത്തിലും മേല്‍പാലം പണിയാനായിരുന്നു കോര്പ്പറേഷന് റെയല്േവേക്കു കത്ത് നല്‍കിയിരുന്നത്. പക്ഷേ റെയ്ല്വേക്കു നാലു ലെയിന്‍ ട്രാക് വികസനത്തിനു പദ്ധതിയുള്ളതിനാല്‍ അതിനുകൂടി സൗകര്യപ്പെടുത്തി 32.5 മീറ്റര്‍ നീളത്തിലാണു പാലം പണിയാനാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: