കരിക്കോട്: ജന്‍ധന്‍യോജന പദ്ധതി വഴി ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭിക്കുന്നതിലൂടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്ഹതപ്പെട്ടവരില്ത്തന്നെ എത്തിക്കാന്‍ കഴിയുമെന്ന് ബിജെപി ദക്ഷിണമേഖലാ ജനറല്‍സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ പറഞ്ഞു.
വന്‍കിടക്കാര്‍ സ്വന്തം സമ്പാദ്യം വിദേശത്ത് കള്ളപ്പണമായി നിക്ഷേപിച്ച് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സാധാരണജനങ്ങള്‍ അവരുടെ ചെറുസമ്പാദ്യത്തിലൂടെ നാടിനെ സംരക്ഷിക്കുവാന്‍ സഹായിക്കുന്ന സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ചാത്തിനാംകുളം വിദ്യാനികേതന്‍ ട്യൂട്ടോറിയലില് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മൂന്നാംകുറ്റി ശാഖയുമായി ചേര്‍ന്ന് ജനങ്ങള്‍ക്ക് ജന്‍ധന്‍യോജന അക്കൗണ്ട് നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ മേഖലാപ്രസിഡന്റ് തമ്പി അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്ബിടി ബ്രാഞ്ച് മാനേജര്‍ എം.മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി.
ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറി എസ്.ഉദയകുമാര്‍ സ്വാഗതവും ട്രഷറര്‍ അജി നന്ദിയും പറഞ്ഞു. ഈ പദ്ധതിയിലൂടെ 417 പേര് ജന്‍ധന്‍യോജന അക്കൗണ്ട് തുടങ്ങി. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ നടന്ന പരിപാടിക്ക് സി.രാജീവ് ഉണ്ണിത്താന്, മുരുകന്, വിനു മുരുകന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: